ക്രൂഡ് ഓയില്‍ പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടുത്തം
ക്രൂഡ് ഓയില്‍ പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം. രണ്ട് ദിവസമായി തീ പടരുന്നത് തുടരുകയാണ്. സെന്‍ട്രല്‍ ടാങ്ക് പമ്പില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് തീ പിടിക്കാന്‍ കാരണമെന്ന് ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
തീ നിയന്ത്രണ വിധേയമാണെന്നും പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതര്‍ അറിയിച്ചു. സംസ്കൃത എണ്ണ നദിയിലേയ്ക്ക് ഒഴുകിയതിനെ തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാമെന്ന് അവര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha