സമന്‍സുകള്‍ അയക്കാനാകില്ല... 'സെക്സ് സ്വാമി' ആത്മീയ യാത്രയിലാണ്; കോടതിയിൽ വിചിത്രവാദവുമായി പോലീസ്
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് കര്‍ണാടക പൊലീസ് ഹൈക്കോടതിയില്‍. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും അതിനാല്‍ സമന്‍സുകള്‍ അയക്കാനാകില്ലെന്നുമുള്ള വിചിത്രവാദവുമായാണ് പോലീസ് കോടതിയിലെത്തിയത്. നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് നിത്യാനന്ദ ആത്മീയ യാത്രയിലാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ആരോപണങ്ങൾ 2012 ല്‍ ഉയർന്നിരുന്നു. ഇത് വൻ ചർച്ചയ്ക്കിടയാക്കിയതോടെ വിവാദ ആൾദൈവം മുങ്ങുകയായിരുന്നു. തുടർന്ന് അഞ്ച് ദിവസം പൊലീസ് സ്വാമിയെ പിടിക്കാന്‍ പെടാപ്പാടുപെട്ടെങ്കിലും വിജയിച്ചില്ല. പൊലീസിനെ കളിപ്പിച്ച് മുങ്ങിനടന്ന നിത്യാനന്ദ ആറാം ദിവസം കോടതിയിലാണ് പൊങ്ങിയത്. റിമാന്‍ഡുചെയ്ത നിത്യാനന്ദയെ ജയിലിലേക്കയച്ചു. ഇതോടെയാണ് 'സെക്സ് സ്വാമി' എന്ന ഇരട്ടപ്പേരുവീണത്.
https://www.facebook.com/Malayalivartha