പ്രണയം നിരസിച്ചതിന്റെ പേരിൽ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ കോളേജ് അദ്ധ്യാപിക ഗുരുതരാവസ്ഥയിൽ
പ്രണയം നിരസിച്ചതിന്റെ പേരിൽ കൊലപാതകശ്രമം. നാഗ്പുരിനടുത്ത് വാർധയിൽ ആണ് സംഭവം നടന്നത്. മുൻ കാമുകൻ കോളജ് അധ്യാപികയെ (25) പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വികേഷ് നഗ്രാല (27) ആണ് പ്രതി. ഇയാൾ വിവാഹിതനും 7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.കേസ് ഉടൻ തന്നെ അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.
ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്നും അദ്ധ്യാപിക അകന്നതിന്റെ പ്രതികാരമാണ് കൊലപാതക ശ്രമത്തിനു പിന്നിൽ. നഗ്രാലെയുടെ ശല്യത്തെ തുടർന്ന് അധ്യാപികയുടെ ഭർത്താവ് കഴിഞ്ഞ വർഷം വിവാഹമോചനം നേടിയിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്ക് വാർധയിലെ ഹിഗൻഘട്ടിൽ ബസിറങ്ങിയ അദ്ധ്യാപിക കോളജിലേക്ക് നടന്നുപോകവെ ബൈക്കിലെത്തിയ യുവാവ് പെട്രോളൊഴിക്കുകയും തീവെക്കുകയും ചെയ്തു . തുടർന്ന് കടന്നുകളഞ്ഞ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha