പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം
ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്-830 വിമാനത്തിൽ തായ്ലന്ഡ് യുവതിക്ക് സുഖപ്രസവം. യാത്രക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. മെഡിക്കല്‍ മുന്‍ഗണനാ ലാന്‍ഡിംഗ് ആവശ്യപ്പെട്ട് വിമാനത്തിന്റെ പൈലറ്റ് കൊല്‍ക്കത്ത എയര്‍ ട്രാഫിക് കണ്ട്രോളിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി എയര്‍പോട്ടില്‍ ലാന്‍ഡ് ചെയ്തു.
ജീവനക്കാരുടെ സഹായത്തോടെ വിമാനത്തില്‍ വച്ചുതന്നെ കുഞ്ഞിന് ജന്മം നല്കിയ അമ്മയെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha