അമ്മയുടെ കാമുകൻ ദിവസവും വീട്ടിൽ വരുന്നത് യുവതിയുടെ മകളെ കാണാൻ... പലപ്പോഴും മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചും ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയും കാമുകന് ഒത്താശ ചെയ്ത് കൂടെ നിന്നത് പെറ്റമ്മ; അമ്മയുടെ സുഹൃത്ത് പതിനാലുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ സംഭവം പുറത്തറിഞ്ഞത് മുത്തശ്ശിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതോടെ; പിന്നെ സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്ത് വരുന്നത്. അമ്മയുടെ സുഹൃത്ത് പതിനാലുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞതായും പരാതി. ഓട്ടോ ഡ്രൈവറായ വിനയ് എന്ന യുവാവാണ് (22) പെണ്‍കുട്ടിയെ അക്രമത്തിന് ഇരയാക്കിയത്. ബെംഗളൂരു നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള മാഗഡിയിലാണ് സംഭവം. എട്ടു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്. യുവാവ് ഒരു വര്‍ഷത്തിലേറെയായി വീട്ടില്‍ സ്ഥിരമായി വരാറുണ്ടെന്നും തന്നെ പല തവണ പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഇയാളും അമ്മയും ചേര്‍ന്ന് പലപ്പോഴും മദ്യം കുടിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയെന്നും പെണ്‍കുട്ടി പറയുന്നു. മാസമുറ തെറ്റിയതിനുശേഷം സുഖമില്ലാതായപ്പോള്‍ അമ്മയോട് പറഞ്ഞെങ്കിലും മരുന്നുവാങ്ങി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ഒടുവില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് വീട്ടില്‍ വരാതായെന്നും മുത്തശ്ശിയോട് കാര്യങ്ങള്‍ അറിയിച്ച ശേഷം തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. നിലവില്‍ മോഷണക്കേസില്‍ ജയിലിലാണ് പ്രതി വിനയ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ വീഴ്ചയില്‍ കൈകാലുകള്‍ പൊട്ടിയതിനാല്‍ കിടപ്പിലാണ്. ഭേദമായതിനുശേഷം അവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും യുവാവിനുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
https://www.facebook.com/Malayalivartha