മാതാപിതാക്കള്‍ക്ക് ഭാരമായതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നു; സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹയാത്ത് നഗര്‍ സ്വദേശികളായ മമത(20) ഗൗതമി(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹയാത്ത് നഗര്‍ രാഘവേന്ദ്ര കോളനിയിലെ മമതയുടെ വീട്ടിലായിരുന്നു സംഭവം. കിടപ്പുമുറിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. സംഭവസമയം മമതയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു.
നേരത്തെ ശ്രീനിവാസ കോളനിയിലായിരുന്നു മമതയും കുടുംബവും താമസിച്ചിരുന്നത്. ഗൗതമിയും ഇതിനടുത്ത് തന്നെയായിരുന്നു താമസം. പിന്നീട് മമതയുടെ കുടുംബം രാഘവേന്ദ്ര കോളനിയിലേക്ക് താമസം മാറുകയായിരുന്നു. സ്‌കൂള്‍ ജീവനക്കാരിയായിരുന്നു മമത. ഗൗതമിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടുകാര്‍ക്ക് ഒരു ഭാരമാണ് തങ്ങളെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യ കുറിപ്പിലെ ഉള്ളടക്കം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha