ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിച്ചപ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെയെന്ന് എക്‌സിറ്റ് പോളുകള്‍

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിച്ചപ്പോള്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെയെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. അഭിപ്രായ സര്‍വേകളെ ശരിവെക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വമ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് ഡല്‍ഹിയില്‍ നടന്നതെങ്കിലും കുറഞ്ഞ പോളിങ് ശതമാനമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























