പതിനാലുകാരിക്ക് വന്ന ദുരവസ്ഥയ്ക്ക് കാരണം സ്വന്തം അമ്മ... മകളെ സുഹൃത്തിനൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മ, എട്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പരാതി ഇങ്ങനെ

പതിനാലുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി. പെണ്‍കുട്ടി തന്നെയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരേ പോലീസില്‍ പരാതി നല്‍കിയത്. എട്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മുത്തശ്ശിയ്‌ക്കൊപ്പം എത്തിയാണ് പോലീസില്‍ പരാതിപ്പെട്ടത്. സംഭവത്തില്‍ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ വിനയ് എന്നയാള്‍ക്കെതിരേയും കുട്ടിയുടെ അമ്മയ്‌ക്കെതിരേയും പോലീസ് കേസെടുത്തു. ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറായ വിനയുമായി സൗഹൃദത്തിലായിരുന്നു. 22കാരനായ വിനയ് എല്ലാദിവസവും രാത്രി ഇവരുടെ വീട്ടിലെത്തുന്നതും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും പതിവാണ്. ഇതിനുശേഷം ഓട്ടോ ഡ്രൈവര്‍ക്കൊപ്പം കിടന്നുറങ്ങാന്‍ അമ്മ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ഡോക്ടറെ കാണിക്കാന്‍ അമ്മ അനുവദിച്ചില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. ഇതിനുപിന്നാലെയാണ് ഗര്‍ഭിണിയാണെന്ന് മനസിലാക്കിയത്. ഈസംഭവത്തിനുശേഷം ഓട്ടോ ഡ്രൈവറെ താന്‍ കണ്ടിട്ടില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ വിനയ് ഒട്ടേറേ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ ഒരു പിടിച്ചുപറി കേസില്‍ പോലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha


























