മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍...

മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് കൂടിയ വില വാങ്ങുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെയും കാരണം കാണിക്കല്‍ നോട്ടിസുകള്‍ അവഗണിച്ചും മരുന്നുനിര്‍മാതാക്കള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
മാത്രമല്ല ജിഎസ്ടി ചട്ടങ്ങള്‍ക്കനുസൃതമാണോ മരുന്ന് കമ്ബനികളുടെ ഇടപാടുകള്‍ എന്നും പരിശോധിക്കും. കമ്പനികള്‍ ചട്ടവിരുദ്ധമായി അധികലാഭം നേടിയിട്ടുണ്ടെങ്കില്‍ പിഴയും പലിശയും ഈടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
"
https://www.facebook.com/Malayalivartha


























