ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞതോടെ മറ്റൊരു പ്രണയം മൊട്ടിട്ടു... കാമുകനെ പ്രീതിപ്പെടുത്താൻ ഇരുവരും ഒന്നിച്ചിരുന്ന് മദ്യസത്കാരം!! ശേഷം ഇയാള്‍ക്കൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച് അമ്മ; സമ്മതിക്കാതെ വന്നപ്പോള്‍ പീഡനം, എട്ട് മാസം ഗര്‍ഭിണിയായെന്നറിഞ്ഞതോടെ ഞെട്ടി; പോലീസില്‍ പരാതിയുമായി പെണ്‍കുട്ടിയെത്തിയത് മുത്തശ്ശിയ്‌ക്കൊപ്പം

കഴിഞ്ഞ ദിവസമായിരുന്നു സംഭവം പുറത്തായത്. അമ്മയും അമ്മയുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് മകളുടെ പരാതി. ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാണ് കുട്ടിയുടെ പരാതി. ബാംഗളൂര്‍ സൗത്തിലെ പതിനാലുകാരിയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി നല്‍കിയത്. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പമാണ് പോലീസ് സ്‌റ്റേഷനില്‍ വന്ന് പരാതി നല്‍കിയത്. സംഭവത്തില്‍ ബാംഗളൂരില്‍ ഓട്ടോ ഡ്രൈവറായ വിനയ് എന്നയാള്‍ക്കെതിരെയും കുട്ടിയുടെ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. ഭര്‍ത്തവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറുമായ സൗഹൃദത്തിലായി. തുടര്‍ന്ന് എല്ലാ ദിവസവും രാത്രിയില്‍ ഇയാള്‍ വീട്ടില്‍ വരുമായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ഇയാള്‍ക്കൊപ്പം കിടന്നുറങ്ങാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്ബ് ശാരീരകമായ പ്രശ്‌നങ്ങള്‍ തോന്നിയെങ്കിലും ആശുപത്രിയില്‍ കാണിക്കാന്‍ അമ്മ സമ്മതിച്ചില്ല എന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാകുന്നത്. ഈ സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറെ പിന്നീട് കണ്ടിട്ടില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കേസിലെ പ്രതിയായ വിനയ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്ബ് ഒരു പിടിച്ചുപറി കേസില്‍ ഇയാളെ പോലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha


























