ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; വിദ്യാർത്ഥികൾക്ക് നേരെ ബസ് ഓടിച്ചു കയറ്റി

സ്റ്റോപ്പിൽ നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഡ്രൈവറുടെ അതിക്രമം.
നിര്‍ത്താതെ പോയ ബസ് തടഞ്ഞ വിദ്യാര്‍ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു . വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ഐടിഐ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതിരുന്ന സ്വകാര്യ ബസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടുറോഡില്‍ തടയുകയായിരുന്നു . തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് പ്രകോപിതനായ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു . ചിലര്‍ കുതറിമാറിയെങ്കിലും ഒരാള്‍ ബസിന്റെ മുന്‍വശത്ത് കുടുങ്ങി. ബസിന് മുന്നില്‍ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാര്‍ഥി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാര്‍ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു.
ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും പറയുന്നു . അതേസമയം, വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചതായും ബസ് തല്ലിത്തകര്‍ത്തെന്നുമാണ് ബസ് ഉടമ ആരോപിച്ചത്. സംഭവത്തില്‍ ഇരുകൂട്ടരും പോലീസില്‍ പരാതി നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























