കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റിന് കത്തയച്ചു

കൊറോണ ഭീതിയിൽ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ചൈന ഇപ്പോൾ. കൊറോണയെ നേരിടാൻ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. സഹായം വാഗ്ദാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. ഇന്ത്യയുടെ ഐക്യദാർഢ്യവും കത്തിൽ അറിയിച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
വുഹാനിൽ നിന്ന് ദില്ലിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ എത്തിച്ച 406 പേർക്ക് രോഗമില്ലെന്ന പരിശോധന ഫലം പുറത്തുവന്നു. കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് രോഗം പടരുന്ന വുഹാനിൽ നിന്ന് ഇവരെ ദില്ലിയിൽ വിമാന മാർഗം എത്തിച്ചത്. 14 ദിവസത്തെ കരുതൽ നിരീക്ഷണത്തിനാണ് ഇവരെ ദില്ലി ചാവ്‌ലയിലെ ക്യാമ്പിൽ എത്തിച്ചത്.
എന്നാല്‍, 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി വെളിപ്പെടുത്തി . കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി.
https://www.facebook.com/Malayalivartha


























