1400 കോളേജുകളില്‍ ഗാന്ധി പ്രതിമകള്‍; ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ കോൺഗ്രസ് സർക്കാർ

1400 കോളേജുകളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ. ഒരു വർഷത്തിനുള്ളിലാണ് ഇത്രയും പ്രതിമകൾ നിർമ്മിക്കാൻ ഒരുങ്ങുന്നത് . സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജിത്തു പട്‌വാരിയാണ് ഇക്കാര്യം അറിയിക്കുകയും ചെയ്തു . രാജ്യ നിര്‍മ്മിതിക്ക് വേണ്ടി ഗാന്ധി നല്‍കിയ സംഭാവനകളെ കുറിച്ച് സര്‍ക്കാര്‍ യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യവുമുണ്ട് .
"ഇന്ന് രാജ്യത്ത് മര്‍മ്മഭേദകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്, അതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാജ്യത്ത് സാഹോദര്യ സംസ്കാരം വളർത്തേണ്ടത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും ഈ ദിശയിൽ പ്രവർത്തിക്കുന്ന മധ്യപ്രദേശ് സർക്കാർ ഒരു വർഷത്തിനുള്ളിൽ 1400 കോളേജുകളിൽ മഹാത്മാഗാന്ധിയുടെ പ്രതിമകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 300ഓളം കോളേജുകളില്‍ ഇതിനോടകം തന്നെ നിര്‍മ്മാണം നടന്നുകഴിഞ്ഞുവെന്നും ജിത്തു പട്‌വാരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























