വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടു; പോളിംഗ് കണക്കുകള്‍ പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ; ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞു. എന്നിട്ടും പോളിംഗ് കണക്കുകള്‍ പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരിക്കുകയാണ് . സാധാരണഗതിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വോട്ടിംഗ് ശതമാനം പുറത്തുവിടും. എന്നാൽ ഇ പതിവ് തെറ്റിച്ചിരിക്കുകയാണ് കമ്മിഷൻ. പോളിംഗ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് കണക്ക് പുറത്തുവിടുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.
പോളിംഗ് ശതമാനം പുറത്തുവിടാത്തതില്‍ ദുരൂഹതയാരോപിച്ച് എ..എ..പി നേതാവ് സഞ്ജയ് സിംഗും രംഗത്തെത്തിയിരുന്നു. ചില ഉള്ളുകളികള്‍ നടക്കുന്നുണ്ടെന്നും സഞ്ജയ് സിംഗ് പറഞ്ഞു . വോട്ടെടുപ്പിന് ശേഷം ഡല്‍ഹിയില്‍ ചിലയിടത്ത് പോളിംഗ് ഓഫീസര്‍മാര്‍ മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഇന്നലെ രാത്രി പറഞ്ഞു. സീല്‍ ചെയ്ത വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമിലേക്കയക്കാതെ ചിലയിടങ്ങളില്‍ പോളിംഗ് ഓഫീസര്‍മാര്‍ കൈവശം വച്ചിരിക്കുന്നുവെന്നായിരുന്നു സഞ്ജയ് സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























