രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേർക്കണം; ആരോപണവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേർക്കണമെന്ന് അബ്ബാസ് നഖ്വി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉപദേശവുമായിട്ടാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് വാനിരിക്കുന്നത് . ഇതിലൂടെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാൻ രാഹുലിന് സാധിക്കുമെന്നും ആക്ഷേപം .രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ യുവാക്കൾ മോദിയെ വടിയെടുത്ത് തല്ലുമെന്ന രാഹുലിന്റെ പരാമർശത്തെ കുറിച്ചുള്ള മറുപടിയായിരുന്നു ഇത്. ഇതിന് മറുപടി ആയിട്ടാണ് രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കാൻ മന്ത്രി നിർദ്ദേശിച്ചത്.
കോൺഗ്രസ് നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. . കോൺഗ്രസ് നേതാക്കൾക്കായി ഒരു ഉപദേശം നൽകാനുണ്ട്. പ്രത്യേകിച്ച് സോണിയഗാന്ധിക്ക്, അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കണം. അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
https://www.facebook.com/Malayalivartha


























