റോഡുകൾ അനന്തമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ല; സമരം എത്രദിവസം വേണമെങ്കിലും തുടരാം പക്ഷെ നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമാകണം; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സമരക്കാർക്ക് നേരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സമരക്കാർക്ക് നേരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. റോഡുകൾ അനന്തമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ലെന്ന് സുപ്രീം കോടതി താക്കീത് നൽകി. സമരം എത്രദിവസം വേണമെങ്കിലും തുടരാമെന്നും, നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമാകണമെന്നും കോടതി അറിയിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികളെ ക്യാംപസിനുള്ളിൽ കയറി പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് 2019 ഡിസംബർ 15 നു ഷഹീൻ ബാഗിൽ പത്ത് സ്ത്രീകൾ ചേർന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി. രണ്ടു മാസത്തോളമെത്തിയ സമരം, സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമാണ്.
ഇതിനിടയിൽ രാജ്യത്ത് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സി.എ.എ സമരം നടക്കുന്ന ഷഹീന്‍ ബാഗില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് സുപ്രിം കോടതി നടത്തിയത്. സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും കോടതി നോട്ടിസയച്ചു.
'നാലു മാസം പ്രായമുള്ള കുഞ്ഞ് പ്രതിഷേധത്തിന് പോകുമോ' - സമരപ്പന്തലിലെ കുട്ടികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി ചോദിച്ചു. കടുത്ത ശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചത്.
https://www.facebook.com/Malayalivartha


























