മലയാളികള്‍ മോദിക്കൊപ്പം, കല്‍ക്കാജിയില്‍ കെജ്രിവാളിന് മുട്ടന്‍ പണി; മലയാളികൾക്ക് സ്വാധീനമുള്ള കൽക്കാജി മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ അദിഷി മെർലെന പിന്നിൽ

ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആം ആദ്മി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. മലയാളികൾക്ക് സ്വാധീനമുള്ള കൽക്കാജി മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത് ബിജെപിയാണ്. ആം ആദ്മി പാർട്ടിയുടെ അദിഷി മെർലെന പിന്നിലാണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയായിരുന്നു അതിഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം തന്നെ ബി.ജെ.പിയുടെ സംസ്ഥാന യൂണിറ്റ് അംഗമാണ് സ്ഥാനാര്‍ത്ഥിയായി സിംഗ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനുമായ സുഭാഷ് ചോപ്രയുടെ മകളാണ് ശിവാനിചോപ്ര.
ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള മൂന്നംഗ കമ്മറ്റിയുടെ ചുമതല അതിഷി മര്‍ലേനക്കായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗൗതം ഗംഭീറിനെതിരേയും കോണ്‍ഗ്രസിന്റെ അര്‍വിന്ദര്‍ സിംഗ് ലവ്‌ലിയോടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നിരുന്നാലും ദല്‍ഹിയില്‍ എട്ട് മണിക്കാരംഭിച്ച വോട്ടെണ്ണലില്‍ ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. നിലവില്‍ ആംആദ്മി 50 സീറ്റിലും ബി.ജെ.പി 20 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഇതുവരേയും സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്ആം
ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദർ ഗുപ്ത, തജീന്ദർ പാൽ സിംഗ് എന്നിവർ ലീഡ് ചെയ്യുന്നുണ്ട്. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം. 79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























