സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി
സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി. ശരിയായ തുല്യത സൈന്യത്തിലും കൊണ്ടുവരണം. ഈ വിഷയത്തില്‍ വനിതകളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിച്ചെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. 2010ല്‍ ഡല്‍ഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി.
ഡല്‍ഹി ഹൈകോടതിയുടെ വിധി നടപ്പാക്കണമെന്നും വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കമാന്‍ഡിങ് പദവി അടക്കമുള്ളവയില്‍ നിന്ന് വനിതകളെ ഒഴിവാക്കുന്ന ലിംഗ നീതിക്കും ലിംഗ സമത്വത്തിനും എതിരാണ്. പുരുഷന്മാര്ക്ക് നല്കുന്ന പദവികള്‍ വനിതകള്‍ക്കും നല്കാന് തയ്യാറാകണം. സേവന-വേതന വ്യവസ്ഥകളില്‍ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha