Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് തൂക്കിലേറ്റാന്‍ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പുതിയ മരണവാറന്റിറക്കി...തിഹാര്‍ ജയില്‍ സൂപ്രണ്ടിന്റെയും നിര്‍ഭയയുടെ മാതാപിതാക്കളുടെയും ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ വാറന്റിറക്കുന്നത് മൂന്നാംതവണയാണ്

18 FEBRUARY 2020 06:44 AM IST
മലയാളി വാര്‍ത്ത

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് തൂക്കിലേറ്റാന്‍ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പുതിയ മരണവാറന്റിറക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരുടെ അപേക്ഷകളൊന്നും നിലവിലില്ലെന്നു നിരീക്ഷിച്ചാണ് നടപടി. തിഹാര്‍ ജയില്‍ സൂപ്രണ്ടിന്റെയും നിര്‍ഭയയുടെ മാതാപിതാക്കളുടെയും ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ വാറന്റിറക്കുന്നത് മൂന്നാംതവണയാണ്.

നേരത്തേ, ജനുവരി 22-നും പിന്നീട് ഫെബ്രുവരി ഒന്നിനും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളില്‍ ചിലരുടെ അപേക്ഷകള്‍ തീര്‍പ്പാവാഞ്ഞതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്തു. ഒരു കേസിലെ ഏതെങ്കിലും പ്രതിയുടെ അപേക്ഷ തീര്‍പ്പാവാതെയുണ്ടെങ്കില്‍ ആ കേസിലെ മറ്റുപ്രതികളെയും തൂക്കിലേറ്റാനാവില്ലെന്നാണ് ജയില്‍ ചട്ടം. പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ രവി ഖ്വാസി അറിയിച്ചു.

എന്തെങ്കിലും ഹര്‍ജികള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ഒരാഴ്ചയ്ക്കകം വേണമെന്ന് ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി പറഞ്ഞതല്ലേയെന്ന് കോടതി ചോദിച്ചു. എന്നാല്‍, ഹൈക്കോടതിയുടെ ഉത്തരവ് അന്നത്തെ അഭിഭാഷകന്‍ എ.പി. സിങ് പവന്‍ ഗുപ്തയെ അറിയിച്ചില്ലെന്ന് രവി ഖ്വാസി വ്യക്തമാക്കി. പ്രതിയെ വിവരമറിയിക്കേണ്ട കര്‍ത്തവ്യം നിര്‍വഹിച്ചില്ലെന്നുകണ്ടാല്‍ സിങ്ങിനെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
അതേസമയം, ജയിലധികൃതരെയും പവന്റെ അച്ഛനെയും ഇക്കാര്യം അറിയിച്ചതാണെന്ന് എ.പി. സിങ് പറഞ്ഞു. ഹൈക്കോടതി നല്‍കിയ സമയപരിധി കഴിഞ്ഞതിനാല്‍ ഇനി നിയമപരമായി ഒന്നും ബാക്കിയില്ലെന്നും മരണവാറന്റയക്കണമെന്നും പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ കോടതിയോട് ആവശ്യപ്പെട്ടു. അക്ഷയ് കുമാര്‍ സിങ് പുതിയൊരു ദയാഹര്‍ജികൂടി നല്‍കുമെന്ന് അഡ്വ. എ.പി. സിങ് അറിയിച്ചു. നേരത്തേ തള്ളിയ ദയാഹര്‍ജിയില്‍ എല്ലാ വിവരങ്ങളും ചേര്‍ക്കാന്‍ സാധിച്ചില്ല. മുകേഷിന്റെ ദാരിദ്ര്യവും വിവരക്കുറവുമാണ് കാരണമെന്നും സിങ് പറഞ്ഞു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (12 minutes ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (41 minutes ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (54 minutes ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (58 minutes ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (1 hour ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (1 hour ago)

വാരഫലമിങ്ങനെ...  (1 hour ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (1 hour ago)

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (2 hours ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (2 hours ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (2 hours ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (2 hours ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (2 hours ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (8 hours ago)

Malayali Vartha Recommends