കൊള്ളാല്ലോ ഇത്! ടിക്കറ്റും കിട്ടും; ഫിറ്റ്നെസ്സും കിട്ടും; റെയില്‍വെയുടെ പുതിയ സംവിധാനം വമ്പൻ ഹിറ്റ്
റെയില്‍വെയുടെ പുതിയ സംവിധാനം കൊള്ളാം എന്ന് ഡല്‍ഹി ആനന്ദ് വിഹാര്‍ സ്റ്റേഷനിലെത്തിയവർ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വെ പുതിയൊരു സാങ്കേതിക വിദ്യയായിരുന്നു വെള്ളിയാഴ്ച പരിചയപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആനന്ദ് വിഹാര്‍ സ്റ്റേഷനില്‍ സ്ഥാപിച്ച പുതിയ ടിക്കറ്റ് വെന്‍ഡിങ് മെഷീൻ കൗതുകമുണര്‍ത്തിയിരിക്കുകയാണ്. മെഷീനില്‍ നിന്നും കൃത്യമായ അകലത്തില്‍ നിലയുറപ്പിച്ച് വ്യായാമം ചെയ്താല്‍ മെഷീന് സൗജന്യമായി പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കും. പക്ഷെ മൂന്ന് മിനിറ്റിനുള്ളില്‍ മുപ്പത് തവണ ആ പ്രത്യേക വ്യായാമം(squat) ചെയ്യണം. കുത്തിയിരിക്കുകയും എഴുന്നേല്‍ക്കുകയുമാണ് വേണ്ടത്.
റെയില്‍വെ മന്ത്രാലയവും റെയില്‍വെ മന്ത്രി പീയുഷ് ഗോയലും മെഷീനിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് കഴിഞ്ഞു. 25സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേര് കണ്ടു . നിരവധി പേര് റെയില്‍വെയെയും പിയൂഷ് ഗോയലിനേയും അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha