നിർണായക കൂടിക്കാഴ്ച്ച; കെജ്രിവാള് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇന്ന്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇന്ന്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചയിൽ
48 പേര്‍ കൊല്ലെപ്പടാനിടയായ ഡല്‍ഹി കലാപം ചര്‍ച്ചയാകുമെന്നാണ് സൂചന. തെരെഞ്ഞടുപ്പ് വിജയത്തിന് ശേഷം കെജ്രിവാള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചര്‍ച്ച ഫലവത്തായിരുന്നുവെന്നും ഡല്‍ഹിയിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും കെജ്രിവാള് ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹി കലാപത്തിെന്റ പശ്ചാത്തലത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും കെജ്രിവാള് പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha