ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയുടെ വിയന്ന-ഡല്‍ഹി വിമാനത്തിലുണ്ടായുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം

ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയുടെ വിയന്ന-ഡല്‍ഹി വിമാനത്തിലുണ്ടായുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അന്നേദിവസം ഡല്‍ഹിയിലെത്തിയ യാത്രക്കാരിലൊരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാന്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.
200 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ഇത്തരം നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്നെത്തിയതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ രോഗിയെ മതിയായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. ഓസ്ട്രിയയില്‍ ഇതുവരെ കൊറോണ ബാധ കാര്യമായി സ്ഥിരീകരിക്കാത്തതിനാലായിരുന്നു ഇത്. എന്നാല്‍, അയാള്‍ ഇറ്റലിയില്‍നിന്നും റോഡ് മാര്‍ഗം വിയന്നയിലെത്തി അവിടെനിന്നും ഡല്‍ഹിയില്‍ എത്തിയതായാണ് വിവരം.
കഴിഞ്ഞദിവസമാണ് രാജ്യത്ത് വീണ്ടും രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഡല്‍ഹി, തെലങ്കാന സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തേ മൂന്നു മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha