ഡല്‍ഹിയിലെ കലാപ സമയത്ത് വെടിയുതിര്‍ത്ത ഷാരൂഖ് യു പി-യില്‍ അറസ്റ്റില്‍

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപ സമയത്ത് വെടിയുതിര്‍ത്ത ശേഷം ഒളിവിലായിരുന്ന മുഹമ്മദ് ഷാരൂഖ് (33) അറസ്റ്റിലായി. ഇയാള്‍ പൊലീസിനു നേരെ തോക്ക് ചൂണ്ടുകയുമുണ്ടായി.
ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കു ചൂണ്ടി നില്‍ക്കുന്ന ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇയാളെ ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.
ജാഫറാബാദ്- മൗജ്പുര്‍ പ്രദേശത്താണ് ഇയാള്‍ പൊലീസിനു നേരെ വെടിവച്ചത്. നിരായുധനായ പൊലീസ് ഓഫിസറോട് തോക്കു ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്കു നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വിഡിയോയും പ്രചരിച്ചിരുന്നു.
ആദ്യം അറസ്റ്റ് ചെയ്തതായി പറഞ്ഞെങ്കിലും പിന്നീടു ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നു പൊലീസ് തിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha