ആദ്യ പ്രസവത്തില്‍ ഇരട്ട കുട്ടികളാണെങ്കിൽ അടുത്ത കുഞ്ഞിന് ജന്‍മം നല്‍കുമ്പോൾ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല; ഉത്തരവുമായി മദ്രാസ് ഹൈകോടതി

ആദ്യ പ്രസവത്തില്‍ ഇരട്ട കുട്ടികളാണെങ്കിൽ അടുത്ത കുഞ്ഞിന് ജന്‍മം നല്‍കുമ്പോൾ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈകോടതി പറഞ്ഞു. ഇത് മൂന്നാമത്തെ കുട്ടിയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി . നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഒരു സ്ത്രീക്ക് അവരുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ നേടാനാകൂ . സാധാരണഗതിയില്‍ ഇരട്ട കുട്ടികള്‍ ജനിക്കുന്ന വേളയിൽ ഒന്നിനു പുറകെ ഒന്നായാണ് പ്രസവം നടക്കുക. ഒപ്പം അവരുടെ പ്രായവും പ്രായവ്യത്യാസവും നിര്‍ണ്ണയിക്കപ്പെടുന്നത് പ്രസവം തമ്മിലുള്ള സമയ വ്യത്യാസത്താലാണ്. ഇത് ഒറ്റ പ്രസവമായല്ല, രണ്ട് പ്രസവങ്ങളായാണ് കണക്കാക്കുക എന്നാണ് കോടതി വ്യക്തമാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെന്റ ഹർജി അംഗീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എ.പി സഹി, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിത്. തമിഴ്‌നാട്ടിലെ സി.െഎ.എസ്.എഫ് അംഗത്തിന് 180 ദിവസം പ്രസവാവധിയുള്പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ലെ കോടതി ഉത്തരവാണ് പുതിയ ഉത്തരവോടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്.എന്നാല്‍, തമിഴ്‌നാട്ടിലെ പ്രസവാവധി നിയമങ്ങള്‍ ബാധകമല്ലാത്ത സി.ഐ.എസ്.എഫ് അംഗമാണ് അവധിക്ക് അവകാശവാദമുന്നയിച്ചതെന്ന് വാദിച്ച് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha