പൗരത്വ ഭേദഗതി നിയമം ചില മതങ്ങള്‍ക്ക് ആനുകൂല്യം നൽകുന്നു; ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കി; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമം ചില മതങ്ങള്‍ക്ക് ആനുകൂല്യം നൽകുമ്പോള്‍ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു . ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും മനുഷ്യാവകാശങ്ങളെ ബാധിക്കുന്നതാണെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കി. നിയമം ചോദ്യം ചെയ്ത് വിരമിച്ച ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ ദേബ് മുഖര്‍ജി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ കക്ഷി ചേരാനായിരുന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാക്കലേത് ജേരിയ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കാതിരിക്കാനുള്ള പദ്ധതിക്ക് ഇന്ത്യ രൂപം നല്‍കണമെന്നും അപേക്ഷയില്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഉന്നയിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ പൗരത്വം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുന്നത് വിവേചനപരമാണ്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച രാജ്യാന്തര കരാറുകളും ഉടമ്പടികളും പാലിക്കാന്‍ ഇന്ത്യക്ക് ബാധിതയുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മിഷേല്‍ ബാക്കലേത് ജേരിയ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha