ചാവേറിന് സ്വന്തം വീട്ടില്‍ അച്ഛനും മകളും അഭയം നല്‍കി; പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം നൽകിയവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു

ചാവേർ ആദില്‍ അഹമ്മദ് ദറിന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം നൽകിയവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരിക്കുന്നത്. താരിഖ് അഹമ്മദ് ഷാ (50), ഇന്‍ഷാ ജാന്‍ (23) എന്നിവരാണ് പുല്‍വമയിലെ ഹക്രിപ്പോര പ്രദേശത്ത് നിന്നും അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പാകിസ്താനില്‍ നിന്നും പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എന്‍ഐഎ വൃത്തങ്ങള്‍ ഈ കാര്യം വ്യക്തമാക്കി. ചാവേറിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് കണ്ടെത്തിയത്.
ഇവരുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം ചൊവ്വാഴ്ച രാവിലെയായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തത്. സിആര്‍പിഎഫ് വാഹന വ്യൂഹം ലക്ഷ്യമാക്കി ചാവേര്‍ ആക്രമണം നടത്തിയ ദറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ വീട്ടില്‍വച്ചായിരുന്നു റെക്കോര്‍ഡ് ചെയ്തതെന്ന് എന്‍ ഐഎ പറഞ്ഞു . ഈ വീഡിയോ പിന്നീട് ജെയ്‌ഷെ ഭീകര സംഘടന പാകിസ്താനില്‍നിന്ന് പുറത്തുവിടുകയും ചെയ്തു
ദറിനെക്കൂടാതെ മറ്റുപല ഭീകരര്‍ക്കും ഇവര്‍ സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരുന്നുവെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha