മന്ത്രിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; നൈറ്റ് വാക്കിനിറങ്ങിയ മന്ത്രിയുടെ ഫോൺ തട്ടിപ്പറിച്ച് ബൈക്കിലെത്തിയ സംഘം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

മോഷണത്തിൽ നിന്നും മന്ത്രിക്ക് പോലും രക്ഷയില്ല. നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണാണ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത് . സെക്യൂരിറ്റി ഇല്ലാതെ രാത്രി ബീച്ചിലൂടെ നടക്കുകയായിരുന്നു മന്ത്രി. ഇതിനിടയിൽ ബൈക്കിലെത്തിയ സംഘം മന്ത്രിയുടെ പക്കൽ നിന്നും ഫോണും തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രിയാണെന്ന് തിരിച്ചറിയാതെയാകാം മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിപ്പറിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ വിദഗ്ധര്‍ പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha