മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭയുടെ തീരുമാനം

മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍. ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭയുടെ തീരുമാനം ഗോമൂത്രവും ചാണകകേക്കും നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ചക്രപാണി മഹാരാജ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആറു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും,'' മഹാരാജ് പറഞ്ഞു. 'പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.
ഡല്‍ഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം 'പാര്‍ട്ടികള്‍' നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കൊറോണ വൈറസിനെ നേരിടാന്‍ ഇത്തരത്തിലുള്ള വിചിത്രമായ പ്രതിവിധിയുമായി അസമിലെ ബിജെപി എംഎല്‍എയും രംഗത്ത് വന്നിരുന്നു. ചാണകവും ഗോമൂത്രവുമാണ് രോഗത്തിന് പ്രതിവിധിയെന്നായിരുന്നു എംഎല്‍എയുടെ കണ്ടെത്തല്‍. അസമില്‍ തിങ്കളാഴ്ച നടന്ന അസംബ്ലിയിലായിരുന്നു സുമന്‍ ഹരിപ്രിയ എംഎല്‍എയുടെ വിചിത്രമായ കണ്ടെത്തല്‍ അവതരിപ്പിച്ചത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രവും ചാണകവും സഹായകമാണെന്ന് എംഎല്‍എ അവകാശപ്പെട്ടു.
ചാണകത്തിനും ഗോമൂത്രത്തിനും കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ മാറ്റാനാവുമെന്നും ഗോമൂത്രം തളിക്കുന്നയിടങ്ങള്‍ ശുദ്ധീകരിക്കപ്പെടുമെന്നും നമുക്കേവര്‍ക്കുമറിയുന്നതാണെന്നാണ് സുമന്‍ ഹരിപ്രിയ പറഞ്ഞുത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നാണ് തന്റെ വിശ്വാസമെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാനബജറ്റ് സമ്മേളനത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സുമന്‍ ഹരിപ്രിയ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രോഗപ്രതിരോധശേഷിയെ കുറിച്ച് വിവരിച്ചത്. ഇന്ത്യയില്‍ നിന്ന് കടത്തുന്ന ഗോക്കളാണ് ബംഗ്ലാദേശിന്റെ സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗോമാംസകയറ്റുമതിയില്‍ ബംഗ്ലാദേശിന് ലോകത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവര്‍ കയറ്റുമതി ചെയ്യുന്നത് മുഴുവന്‍ ഇന്ത്യയില്‍ നിന്നുള്ള ഗോക്കളെയാണെന്നും നദികളിലൂടെയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള പശുക്കടത്തല്‍ നടക്കുന്നതെന്നും സുമന്‍ ഹരിപ്രിയ കൂട്ടിച്ചേര്‍ത്തു. അസമിലെ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പശുക്കടത്തലിനെതിരെ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha