കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി

ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വൈറസ് പടരാതിരിക്കാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം. കൊറോണയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha