ഹായ് ഫ്രെണ്ട്സ് കൊറോണ എത്തി.....കൊറോണയെ വരവേറ്റ് വീഡിയോ പങ്കുവെച്ച നടി ചാർമ്മിക്ക് കിട്ടിയത് എട്ടിന്റെ പണി...ഒടുവിൽ മാപ്പ് പറച്ചിലുമായി രംഗത്ത്

മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ചാര്‍മി കൗർ . എല്ലാ ഭാഷയിലെ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടി ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ലോകത്തെ ഭീതിയില്‍ ആഴ്ത്തിക്കൊണ്ട് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് താരം നടത്തിയ പരാമര്‍ശമാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിചിരുന്നു. ഇതേതുടർന്ന് താരം നടത്തിയ പ്രസ്താവന വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഒടുവിൽ വിമർശങ്ങൾ പരിധി കടന്നതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തു വന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന രോഗത്തെക്കുറിച്ച് ചാര്‍മി തികച്ചും സൂക്ഷ്മതയില്ലാതെ നടത്തിയ പരാമർശം വിവാദങ്ങളിൽ ആണ് കലാശിച്ചത് . ' ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ എത്തിയിരിക്കുന്നു. അങ്ങനെയാണ് ഞാന്‍ കേട്ടത്. വാര്‍ത്തയിലും ഉണ്ട്. ഓള്‍ ദി ബെസ്റ്റ് കൊറോണ എത്തിയിരിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് താരം ടിക് ടോക്കില്‍ ഒരു വീഡിയോ പങ്കു വെച്ചിരുന്നു . ലോകം വളരെ ഭീതിയോടെ ഉറ്റുനോക്കുന്ന അവസ്ഥയെ വളരെ തമാശരൂപത്തില്‍ അവതരിപ്പിച്ചത് പൊതുജനങ്ങളെ ചൊടിപ്പിക്കുകയും പല കോണുകളിൽ നിന്നും നടിക്കെതിരെ രൂക്ഷ വിമർശങ്ങൾ ഉയർന്നു വരുകയും ചെയ്തു. സന്തോഷത്തോടെയും ചിരിച്ചുകൊണ്ട് പരിഹാസ സ്വരത്തിലുമാണ് കൊറോണ രണ്ടിടത്ത് കൂടി എത്തിയെന്ന് പറഞ്ഞുള്ള വീഡിയോ ചാര്‍മി പോസ്റ്റ് ചെയ്തത്. വീഡിയോ വിവാദമായതോടെ സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ആണ് ഉണ്ടായത്.
വീഡിയോ വൈറല്‍ ആവുകയും സംഭവം വലിയ വിവാദത്തില്‍ കലാശിക്കുകയും ചെയ്തതോടെ താരം മാപ്പ് പറച്ചിലുമായി രംഗത്ത് വരേണ്ടി വന്നു . പക്വതയില്ലായ്മ കാരണമാണ് താന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും എന്നും താരം പറഞ്ഞു.
വിവാദങ്ങളിൽ ഒന്നും ചെന്നുപ്പെടാത്ത തരാം പെട്ടന്നാണ് വാർത്തകളിൽ നിറഞ്ഞത് . ദീര്‍ഘനാളായി സിനിമാലോകത്ത് സജീവമായ താരത്തില്‍ നിന്നും വളരെ അപക്വമായ പെരുമാറ്റം ഉണ്ടായതുകൊണ്ട് രൂക്ഷമായ ഭാഷയില്‍ ഉള്ള അസഭ്യ വര്‍ഷവും വിമര്‍ശനങ്ങളും നടിക്ക് നേരിടേണ്ടിയും വന്നു.
'എല്ലാ കമന്റുകളും അഭിപ്രായങ്ങളും വായിച്ചു. ആ വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവായൊരു വിഷയത്തില്‍ ഞാന്‍ പക്വതയില്ലാതെ പ്രതികരിച്ചു. ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും." ചാര്‍മി ട്വിറ്ററില്‍ കുറിച്ചു. താരങ്ങൾക്ക് എത്രതന്നെ ആരാധക വൃന്ദം ഉണ്ടെങ്കിലും ഇത്തരം അപക്വമായ പരാമർശങ്ങൾ രൂക്ഷ വിമർശങ്ങൾക്ക് ഇടയാക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വാർത്ത.
ചൈനയിൽ സ്ഥിരീകരിച്ചതിനെക്കാൾ ഒമ്പതിരട്ടിയോളം പേരിലാണ് മറ്റുരാജ്യങ്ങളിൽ കഴിഞ്ഞദിവസം രോഗബാധ സ്ഥിതീകരിച്ചത് . ചൈന സ്വീകരിച്ച ശക്തമായ പ്രതിരോധനടപടികളും നിയന്ത്രണങ്ങളുമാണ് അവിടെ വൈറസ്ബാധ കുറയാൻ കാരണമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ലോകത്ത് കൊറോണ ബാധിച്ചുള്ള മരണം ചൊവ്വാഴ്ചയോടെ 3131 ആയി. കഴിഞ്ഞദിവസം ചൈനയിൽ 33 പേരും ഇറാനിൽ 11 പേരുമാണ് മരിച്ചത്. ഇതോടെ ചൈനയിൽ ആകെ മരണം 2945 ആയി. ഇറാനിൽ 77-ഉം ഇറ്റലിയിൽ 52-ഉം യു.എസിൽ ആറുപേരും മരിച്ചു.
കൊറോണ വൈറസിനുനേരെയുള്ള (കോവിഡ്-19) പോരാട്ടം ലോകം ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഘട്ടത്തിലേക്ക് കടക്കുന്നതായി ലോകാരോഗ്യസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു . പ്രഭവസ്ഥാനമായ ചൈനയിലേതിനെക്കാൾ ഇരട്ടിവേഗത്തിലാണ് ലോകത്ത് കൊറോണ പടരുന്നത്. ചൈനയിൽ പുതിയ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും മറ്റുരാജ്യങ്ങളിൽ വർധിച്ചതും യു.എസിൽ ആറുപേർ മരിച്ചതും ആശങ്ക ഉയർത്തുന്നതായി ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha