ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ ആഴിച്ചു വിട്ട കലാപം: പോലീസിനു നേരെ വെടിയുതിര്‍ത്ത കലാപകാരി ഷാരൂഖിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ ആഴിച്ചു വിട്ട ആക്രമണത്തില്‍ പോലീസിനു നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ദിവസമാണ് മൊഹമ്മദ് ഷാരൂഖ് പോലീസിന്റെ പിടിയിലായത്. പോലീസിനു നേരെ ഷാരൂഖ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും വലിയ തോതില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സജീവമായ ഒരു കുപ്രസിദ്ധ ഗുണ്ടാ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ അക്രമി സംഘത്തിലെ അംഗങ്ങളുമായി ഷാരൂഖ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ഷാരൂഖിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍ കണ്ടെത്തിയിരുന്നു. പോലീസിനു നേരെ വെടിയുതിര്‍ക്കാന്‍ ഷാരൂഖ് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് 7.65 ബോര്‍ പിസ്റ്റല്‍ ബീഹാറില്‍ നിര്‍മ്മിച്ചതാണ്. ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ് ഷാരൂഖ് ഇത് സ്വന്തമാക്കിയത്. മറ്റ് കലാപകാരികള്‍ക്ക് തോക്കുകളും മറ്റ് ആയുധങ്ങളും എത്തിച്ചു നല്‍കിയതില്‍ ഷാരൂഖിനു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.1985ല്‍ ഡല്‍ഹിയിലെത്തിയ ഷാരൂഖിന്റെ പിതാവ് ഷവാര്‍ പത്താനും ഒരു കുറ്റവാളിയാണെന്നും മയക്കുമരുന്ന് കടത്തല്‍, വ്യാജ കറന്‍സി നോട്ടുകള്‍ കടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മയക്കുമരുന്ന് വിതരണക്കാരനായ അച്ഛന്റെ ഒരു സുഹൃത്ത് ഷാരൂഖിന് ബറേലിയില്‍ അഭയം നല്‍കിയതായി അധികൃതര്‍ കണ്ടെത്തി. ഷാരൂഖിന്റെ മാതാവും മയക്കുമരുന്ന് വില്‍പ്പനക്ക് ഇടനില നില്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ ഷാരൂഖും, ഷാരൂഖിന്റെ കുടുംബവും ഒളിവില്‍ പോയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha