ബാങ്ക് ലയനത്തിനെതിരെ ഈ മാസം 27 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം

ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും സംയുക്തമായി ഈമാസം 27ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തു.
10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ആറു ബാങ്കുകള്‍ പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, ഐ.ഡി.ബി.ഐ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ബാങ്കിങ് രംഗത്തെ പിന്തിരിപ്പന്‍ പരിഷ്‌കരണങ്ങള്‍ അവസാനിപ്പിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, നിക്ഷേപകര്‍ക്ക് പലിശനിരക്ക് ഉയര്‍ത്തുക, സര്‍വിസ് നിരക്കുകള്‍ കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
https://www.facebook.com/Malayalivartha