കഴുകന്മാരുടെ അന്ത്യം കുറിച്ചു; രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയകേസിൽ ഒടുവിൽ അന്ത്യ വിധി; പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും; എല്ലാവരുടെയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്

രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയകേസിൽ ഒടുവിൽ അന്ത്യ വിധി. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞു. ഇനി മരണത്തിലേക്കുള്ള ദൂരം ഏറെ അകലെയല്ല. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും. പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് ഠാക്കൂർ, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേററുക. മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കുക. എല്ലാവരുടെയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.
ഇതു നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്. ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹർജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസ്സങ്ങൾ മാറി. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ കുടുംബവും രംഗത്തെത്തിയിരുന്നു,.
നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്‍റ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനമായത്. എന്നാൽ പ്രതികൾ ഓരോരുത്തരായി ഒന്നിന് പിറകെ ഒന്നായി ഹർജികളുമായി എത്തിയതോടെയാണ് വധശിക്ഷ നീണ്ടുപോയത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു. മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാന മരണവാറണ്ട്. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.
തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ നേരെത്തെ തന്നെ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്.
മരണവാറന്റ് കിട്ടിയതോടെ നാലു പ്രതികളും ആക്രമണകാരികളായി മാറിയിട്ടുണ്ട്. ജയില്‍ വാര്‍ഡന്മാരെയും ഗാര്‍ഡുകളെയും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്ന വിവരം ജയിൽ വാർഡനുമാർ നൽകിയിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവരുടെ ഭക്ഷണ രീതികള്‍ക്ക് മാറ്റം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്ന മുകേഷ് സിംഗ് പിന്നീട് അമിതമായി ഭക്ഷിക്കുന്നതും കാണാം. ആത്മഹ്യാ നിരീക്ഷണ വിഭാഗം ഇവരെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. മുറിയില്‍ സിസിടിവി ക്യാമറകള്‍ വെച്ച് ഇവരുടെ ചലനം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സെല്ലിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്. ജയിലില്‍ ആര്‍ക്കും സഹതാപം ഇല്ലാത്തതിനാല്‍ മറ്റുള്ള ജയില്‍പ്പുള്ളികളുമായുള്ള ഇവരുടെ ഇടപെടലും നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം തന്നെ ഇവരുടെ മനോനില തെറ്റാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha