മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു...റിസോര്‍ട്ടിലേക്ക് മാറിയ എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിങ്ങാണ് രാജിവച്ചത്, കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് എംഎല്‍ എ യുടെ രാജി

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു. ഹര്‍ദീപ് സിങ് ദാങാണ് നിയമസഭയില്‍ നിന്ന് രാജിവെച്ചത്. സ്പീക്കര്‍ എന്‍.പി.പ്രജാപതിക്ക് അദ്ദേഹം രാജിക്കത്തയച്ചു. റിസോര്‍ട്ടിലേക്ക് മാറിയ എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിങ്ങാണ് രാജിവച്ചത്, കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് എംഎല്‍ എ യുടെ രാജി
രണ്ടു തവണ ജനപ്രതിനിധി ആയിട്ടും പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് ഹര്‍ദീപ് സിങ് വ്യക്തമാക്കി. അഴിമതിക്കാരായ സര്‍ക്കാരില്‍ മന്ത്രിമാര്‍ ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരടക്കം 10 ഓളം എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha