കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.ഇരുരാജ്യങ്ങളിലേയും ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ഉച്ചകോടി മാറ്റിവെച്ചത്. സൗകര്യപ്രദമായ തീയതിയില്‍ ഉച്ചകോടി പുനക്രമീകരിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
എന്നാല്‍ മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രത്യകേ ക്ഷണം സ്വീകരിച്ച് ഷെയ്ഖ് മുജീബുറഹ്മാന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha