മധ്യപ്രദേശില്‍ തലവേദന ഒഴിയാതെ കോൺഗ്രസ് , എംഎല്‍എ സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് രാജിവെച്ചു, മൂന്നുപേരെ 'കാണാനില്ല'; നേരത്തെയുംകമൽനാഥ് സർക്കാരിന് നേരെ അട്ടിമറി ശ്രമം നടന്നിരുന്നു ;കോൺഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യയും ഇടഞ്ഞുതന്നെ

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ രണ്ടു ദിവസമായി പിടികൂടിയിരിക്കുന്ന പ്രതിസന്ധി രൂക്ഷമാകുകയാണ്.കോൺഗ്രസ് എം എൽ എ മാരെ കാണാനില്ല എന്ന ആരോപണം ഉയരുന്നു. കാണാതായ നാല് എംഎല്‍എമാരില്‍ ഒരാള്‍ സ്പീക്കര്‍ക്ക് രാജി നല്‍കി. ഹര്‍ദീപ് സിങ് ധങ്ങാണ് രാജിവെച്ചത്.
ജനങ്ങള്‍ തെരഞ്ഞെടുത്തെങ്കിലും മുഖ്യമന്തിയോ മറ്റ് മന്ത്രിമാരോ താനുമായി സഹകരിക്കുന്നില്ലെന്നും അവര്‍ക്ക് അഴിമതി സംവിധാനത്തിന്റെ ഭാഗമായി മാറിയിരിക്കയാണെന്നും ആരോപിച്ചാണ് എംഎല്‍എ ഹര്‍ദീപ് ധങ്ങ് സ്പീക്കര്‍ എന്‍പി പ്രജാപതിക്ക് രാജിക്കത്ത് നല്‍കിയത്. നേരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി പ്രലോഭിപ്പിച്ച കൊണ്ടുപോയ 10 എംഎല്‍എമാരില്‍ പെട്ടയാളായിരുന്നു ഹര്‍ദീപ് ധങ്ങ്. ഇതില്‍ ആറ് എംഎല്‍എമാരെ ഹരിയാനയിലെ ഗുഡ്ഗാവില്‍നിന്ന് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെങ്കിലും നാല് പേര്‍ ഇപ്പോഴും മിസ്സിങ്ങാണ്. ഹര്‍ദീപിന് പുറമെ രഘുരാജ് കന്‍സാന, ബിസാഹുലാല്‍ സിംങ്, സ്വതന്ത്ര എംഎല്‍എ ഷെറ ഭയ്യ എന്നിവരെയാണ് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞായത്. ഇവര്‍ കര്‍ണാടകയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലുളളതായാണ് സൂചന.
ഹര്‍ദീപിന്റെ രാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. അദ്ദേഹത്തെ കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മധ്യപ്രദേശില്‍ നാല് എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് കമല്‍നാഥ് സര്‍ക്കാരിന് ഉള്ളത്. 230 അംഗ സഭയില്‍ 120 അംഗങ്ങളാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. ഇതിലാണ് നാല് പേരെ കാണാതായിരിക്കുന്നത്. ഇവര്‍ കൂറുമാറുകയാണെങ്കില്‍ അത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കും.
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംങ് ആരോപിച്ചതോടെയാണ് മധ്യപ്രദേശിലെ നീക്കം വാര്‍ത്തയായത്. കാണാതായ എംഎല്‍എമാരെ കണ്ടെത്തി തിരിച്ചെത്തിച്ചുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടതോടെ പ്രതിസന്ധി തല്‍ക്കാലം അയഞ്ഞതായാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ എംഎല്‍എയുടെ രാജിയും മൂന്ന പേരെ കാണാത്തതുമാണ് പ്രതിസന്ധി അയഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാരുമായി കോൺഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ ഇടഞ്ഞുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂപപ്പെടുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.
മധ്യപ്രദേശില്‍ വിവിധ തലങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി ബിജെപി നടത്തിയ അഴിമതി സംരഭങ്ങള്‍ അവസാനിപ്പിച്ചതാണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചിട്ട് ഫണ്ട്, ഭൂ മാഫിയ തുടങ്ങിയ സംഘങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയന്ത്രിച്ചുവെന്നും അതാണ് ബിജെപിയെ പ്രകോപിപ്പിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ് സുര്‍ജേവാല പറഞ്ഞു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജനതാദള്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ഇതേ പോലെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയിട്ടായിരുന്നു. അന്ന് ബിജെപി ഭരണത്തിലായിരുന്ന മഹാരാഷ്ട്രിലേക്കായിരുന്നു എംഎല്‍എമാരെ മാറ്റിയത്.
എന്തുകൊണ്ടാണ് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തയ്യാറാകാതെ എംഎല്‍എമാര്‍ അകലുന്നതെന്ന് പരിശോധിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നാണ് ബിജെപി പറയുന്നത്. എംഎല്‍എമാരെ തട്ടികൊണ്ടുപോയി എന്ന ആരോപണം ശരിയല്ലെന്നും പാര്‍ട്ടി നേതാവ് നരോത്തം മിശ്ര പറഞ്ഞു
https://www.facebook.com/Malayalivartha