കൊറോണ നിരീക്ഷണത്തില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന വ്യക്തി മുങ്ങി; അന്വേഷണം ഊർജിതം

കൊറോണ നിരീക്ഷണത്തില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന വ്യക്തി മുങ്ങി. ഐറിഷ് പൗരനാണ് മുങ്ങിയത്'. കട്ടക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ഭുവനശ്വേറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പനി അടക്കമുള്ള കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെയായിരുന്നു ഇയാളെ എസ്.സി.ബി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതും .
എന്നാല്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇയാള്‍ അധികൃതരെ അറിയിക്കാതെ പുറത്തേക്ക് കടന്നു കളയുകയായിരുന്നു . ഇയാളെ കണ്ടുപിടിക്കാനുള്ള തിരച്ചില്‍ ഊർജിതമായി നടക്കുകയാണ്. മംഗളാബാഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha