ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ദി ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സാമ്പത്തിക മാന്ദ്യം, പകര്‍ച്ചവ്യാധി എന്നിവയില്‍ നിന്നെല്ലാം ഇന്ത്യ കടുത്ത ഭീഷണി നേരിടുന്നുവെന്ന് വ്യക്തമാക്കുന്നു.
'വളരെ ദുഖത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത് … ഈ ശക്തമായ അപകടസാധ്യതകള്‍ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുക മാത്രമല്ല, ലോകത്തിലെ സാമ്പത്തിക , ജനാധിപത്യശക്തിയെന്ന നിലയില്‍ നമ്മുടെ ആഗോള സാധ്യതകളുടെ കരുത്ത് ചോര്‍ത്തുകയും ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു,' മന്‍മോഹന്‍ സിങ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മന്‍മോഹന്‍ സിങ്, ഈ സമൂഹത്തിലെ ചിലരും രാഷ്ട്രീയ വര്‍ഗ്ഗവും ചേര്‍ന്ന് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയതായും മതപരമായ അസഹിഷ്ണുതയുടെ ജ്വാലകള്‍ ഊതിക്കത്തിച്ചതായും പറഞ്ഞു. പൗരന്മാരെയും നീതിന്യായ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കുക എന്ന ധര്‍മ്മം ക്രമസമാധാന പാലനം നടത്തേണ്ട കേന്ദ്രങ്ങള്‍ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സാമൂഹ്യ സംഘര്‍ഷങ്ങളുടെ അഗ്നി രാജ്യത്തുടനീളം അതിവേഗം പടരുകയാണ്, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ ചൂഷണം ചെയ്യുക കൂടിയാണ്. ഈ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ അതേ ആളുകള്‍ക്ക് മാത്രമേ അത് കെടുത്താനും കഴിയൂ, കൂടാതെ സര്‍ക്കാരിനായി അദ്ദേഹം മൂന്ന് നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. 'ആദ്യം, കോവിഡ്-19 ഉയര്‍ത്തുന്ന ഭീഷണി നേരിടാനുള്ള മികച്ച പദ്ധതി തയ്യാറാക്കണം. രണ്ട്, പൗരത്വ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണം, വിഷലിപ്തമായ സാമൂഹികാന്തരീക്ഷം അവസാനിപ്പിച്ച് ദേശീയ ഐക്യം വളര്‍ത്തുക. മൂന്ന്, സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിശദവും സൂക്ഷ്മവുമായ ധനപരമായ ഉത്തേജക പദ്ധതി തയ്യാറാക്കണം.' - മന്‍മോഹന്‍ സിങ് പറയുന്നു.
https://www.facebook.com/Malayalivartha