ബിജെപിയുടെ അബദ്ധത്തിന് ജനം കീശയില്‍ നിന്ന് അടയ്‌ക്കേണ്ട സ്ഥിതി; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിമാസം 50,000 രൂപ മാത്രമേ ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകൂ എന്ന ആര്‍ബിഐ ഉത്തരവ് വന്നതോടെ പണം നിക്ഷേപിച്ചവര്‍ ആശങ്കയിൽ

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിമാസം 50,000 രൂപ മാത്രമേ ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകൂ എന്ന ആര്‍ബിഐ ഉത്തരവ് വന്നതോടെ പണം നിക്ഷേപിച്ചവര്‍ ആശങ്കയിലാണ്. ഈ സമയം യെസ് ബാങ്ക് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പി.യുടെ സാമ്പത്തിക അബദ്ധങ്ങളുടെ പ്രതിഫലം ജനങ്ങള്‍ക്ക് സ്വന്തം കീശയില്‍നിന്ന് അടയ്‌ക്കേണ്ടി വരികയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കള്ളപ്പണം തിരികെയെത്തിച്ച് 15 ലക്ഷം ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കും എന്നതുള്‍പ്പെടെ, മുന്‍കാലങ്ങളില്‍ ബി.ജെ.പി. ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ രംഗത്തെത്തി. തകരുന്ന ബാങ്കുകള്‍- ഇന്ത്യയെ സാമ്പത്തിക തളര്‍ച്ചയുടെ ലോകതലസ്ഥാനമാക്കാനായി പ്രയത്‌നിക്കുന്ന ബി.ജെ.പി.യുടെ പകോഡണമിക്‌സിന് നന്ദി. എത്ര ബാങ്കുകള്‍ പാപ്പരാകേണ്ടിവരും? എത്ര വ്യവസായശാലകള്‍ കൂടി അടയ്‌ക്കേണ്ടി വരും? ധനമന്ത്രി രാജിവെക്കുന്നതിനു മുമ്പ് തൊഴിലില്ലായ്മ എത്രത്തോളം വ്യാപിക്കും എന്നും ജയ്‌വീര്‍ മറ്റൊരു ട്വീറ്റില്‍ പ്രതികരിച്ചു. ബി.ജെ.പി. അധികാരത്തിലെത്തിയിട്ട് ആറുവര്‍ഷമാകുന്നു. ധനകാര്യ സ്ഥാപനങ്ങളെ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അവരുടെ കഴിവ് പുറത്തെത്തിയിരിക്കുന്നു. ആദ്യം പി.എം.സി. ബാങ്ക് ആയിരുന്നു. ഇപ്പോള്‍ യെസ് ബാങ്ക്. സര്‍ക്കാരിന് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകുമോ സര്‍ക്കാരിന്. എന്നായിരുന്നു മുന്‍ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം അടിയന്തരമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് യെസ് ബാങ്ക് നിയന്ത്രണം ആര്‍ബിഐ ഏറ്റെടുത്തത്. 10,000 കോടിയുടെ കിട്ടാക്കടമുളള ബാങ്കിന്‍റെ മൂലധനം ഉയര്‍ത്തി പ്രതിസന്ധി പരിഹരിക്കാനാണ് ആര്‍ബിഐയുടെ ശ്രമം. അകൗണ്ട് ഉടമകള്‍കള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 ആയി നിയന്ത്രിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് അതിവേഗത്തിലുളള നടപടികള്‍ കൈക്കൊളളുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha