സിഖ് തലപ്പാവ് അണിഞ്ഞ് മുസ്‍ലിം വരന്‍ വിവാഹവേദിയിൽ; എന്താണ് എന്ന് പകച്ച് നിന്നവർക്ക് മാസ്സ് മറുപടി നൽകി അമ്മാവൻ

സിഖ് മതസ്ഥരോട് മനസ്സ് നിറയെ നന്ദി . ഇതിന്റെ സൂചകമായി സിഖ് തലപ്പാവ് അണിഞ്ഞ് മുസ്‍ലിം വരന്‍ വിവാഹവേദിയിലെത്തി. പഞ്ചാബിലെ ഗിദ്ദര്‍ബഹയിലായിരുന്നു ഈ സംഭവം നടന്നത്. ഡല്‍ഹി കലാപം നടക്കുന്ന സമയത്ത് മുസ്ലീങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭക്ഷണവും താമസവും നല്‍കിയതിന്റെ നന്ദി സൂചകമായിട്ടായിരുന്നു ആ പ്രവൃത്തി നടന്നത്. വരനായ ഹക്കീമും വിവാഹത്തിനെത്തിയ നൂറോളം അതിഥികളും തലപ്പാവ് ധരിച്ചായിരുന്നു വിവാഹ വേദിയിലേക്ക് വന്നത്.
എന്റെ മരുമകന്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും യഥാര്‍ഥ മുസ്‍ലിമിനെ അയാള്‍ ധരിക്കുന്ന തൊപ്പി കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും മറിച്ച് സത്യസന്ധത കൊണ്ടാണ് എന്നും . മാത്രമല്ല അതുപോലെ തന്നെ യഥാര്‍ഥ സിഖുകാരനെ തിരിച്ചറിയേണ്ടത് തലക്കെട്ട് കൊണ്ടല്ല എന്നും സ്നേഹം കൊണ്ടാണെന്നും ഹക്കീമിന്റെ വധുവിന്റെ പിതാവ് പറഞ്ഞു.എല്ലാവരും ഇത്തരത്തില്‍ മതസൗഹാര്‍ദ്ദത്തോടെ കഴിയണമെന്ന് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ മരുമകന്‍ അതില്‍ നല്ലൊരു മാതൃകയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha