ഇവർ ലോകത്തിന് മാതൃക; ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി 80 കോളേജ് വിദ്യാർത്ഥിനികൾ

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി വിദ്യാർത്ഥിനികൾ. ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ ആണ് വിദ്യാർത്ഥിനികൾ തങ്ങളുടെ മുടി മുറിച്ച് നൽകിയത് . കോയമ്പത്തൂരിലെ ഒരു പ്രൈവറ്റ് കോളേജിലെ 80 വിദ്യാർത്ഥിനികളാണ് മറ്റുള്ളവർക്ക് ലോകത്തിന് മാതൃകയായത് . ക്യാൻസർ രോഗികളെ സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെന്നും എന്നാൽ മുടി ദാനം ചെയ്യാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
മുടി ദാനം ചെയ്യുമ്പോൾ കുറഞ്ഞത് എട്ട് ഇഞ്ച് മാത്രമാകും എല്ലാവരും കൊടുക്കുക എന്നും എന്നാൽ അതിൽ കൂടുതൽ സംഭാവന ചെയ്യാൻ താൻ തീരിമാനിച്ചിട്ടുണ്ട് എന്നും മുടി ദാനം ചെയ്തവരിൽ ഒരാളായ വിനോദിനി
എന്ന വിദ്യാർത്ഥി പറഞ്ഞു. 80 ഓളം വിദ്യാർത്ഥിനികളാണ് ഇതുവരെ മുടി നൽകിയത്. കൂടുതൽ പേർ തുടർന്ന് മുന്നോട്ട് വരുമെന്നും വിനോദിനി വ്യക്തമാക്കി.
വാർത്താ ഏജൻസിയായ എഎൻഐയാണ് മുടി മുറിച്ചു നൽകുന്ന വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പങ്കുവെച്ചത് . വർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ വിദ്യാർത്ഥിനികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നു.
https://www.facebook.com/Malayalivartha