കൊറോണ വൈറസ് ലോകത്തിന് മുന്നില്‍ വലിയ വെല്ലുവിളി... എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊറോണ വൈറസ് ലോകത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഓരോ യുഗത്തിലും പുതിയ വെല്ലുവിളികള്‍ വരുന്നു. ഇപ്പോള്‍ കൊറോണ ഒരു വെല്ലുവിളിയായി ഉയര്‍ന്നു വന്നിരിക്കുന്നു.
സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയാണ്. നാമെല്ലാവരും ഈ അവസ്ഥയെ നേരിടേണ്ടതുണ്ടെന്നും മോദി കൂടിച്ചേര്‍ത്തു. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31 ആയി. ആഗോളതലത്തില്‍ 3,200ലധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
"
https://www.facebook.com/Malayalivartha