ബി.ജെ.പി നേതാവും സിനിമാതാരവുമായ ജയ പ്രദയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

മുന്‍ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദക്ക് ജാമ്യമില്ലാ വാറന്‍റ്. ജയ പ്രദയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഉത്തര്‍പ്രദേശ് കോടതി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്നതാണ് അന്‍പത്തേഴുകാരിയായ ജയ പ്രദയ്ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസിന്റെ വാദം ഏപ്രില്‍ 20ന് ആരംഭിക്കും. വിസ്താരം നടക്കുന്ന ഏപ്രില്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വാറന്‍റില്‍ നിര്‍ദേശിച്ചു. റാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയപ്രദ രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാംപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ജയ പ്രദ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനോട് ഒരുലക്ഷത്തോളം വോട്ടിന് തോറ്റിരുന്നു.
https://www.facebook.com/Malayalivartha