യെസ് ബാങ്കിനോട് ആർ ബി ഐ നോ പറഞ്ഞപ്പോൾ പണമിടപാട് ആപ്പായ ഫോൺ പേക്കും ആപ്പ് വീണു ...ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കളേയാണ് ആർ.ബി.ഐ മൊറട്ടോറിയം ബാധിച്ചിരിക്കുന്നത്

യെസ് ബാങ്കിന് ആർ.ബി.ഐ മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ പണമിടപാട് ആപ്പായ ഫോൺ പേ നിശ്ചലമായി. ഫോൺ പേ ഇടപാടുകൾ പ്രോസസ് ചെയ്യുന്നത് യെസ് ബാങ്കാണ്. യെസ് ബാങ്കിലെ ഇടപാടുകൾക്ക് ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഫോൺ പേയും നിലച്ചു..
പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേയുടെ സേവനങ്ങളെ യെസ് ബാങ്ക് പ്രതിസന്ധി സാരമായിതന്നെ ബാധിച്ചിട്ടുണ്ട് . ഇന്ത്യയിലെ മുന്‍നിര യു.പി.ഐ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫോണ്‍ പേ. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കളേയാണ് ആർ.ബി.ഐ മൊറട്ടോറിയം ബാധിച്ചത്.
കഴിഞ്ഞ രാത്രി മുതല്‍ യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു . സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിന്റെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഫണ്ട് കൈമാറല്‍, ബാലന്‍സ് പരിശോധിക്കല്‍ പോലുള്ള നെറ്റ്ബാങ്കിങ് സേവനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നെന്ന പരാതിയുമായി വരുന്നത് . വ്യാഴാഴ്ച വൈകുന്നേരം മുതലാണ് യെസ് ബാങ്കിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്
ഇതനുസരിച്ച് നിക്ഷേപകര്‍ക്ക് ഒരു മാസത്തേക്ക് 50,000 രൂപ മാത്രമേ യെസ്ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനേയും പിരിച്ചുവിട്ടു.
വായ്പകള്‍ അനുവദിക്കുന്നതും പുതുക്കുന്നതും നിക്ഷേപം നടത്തുക, ഏതെങ്കിലും ബാധ്യത വരുത്തുക അല്ലെങ്കില്‍ ഏതെങ്കിലും പേയ്മെന്റ് വിതരണം ചെയ്യാന്‍ സമ്മതിക്കുക എന്നിവയും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് യെസ് ബാങ്കിന്റെ യുപിഐ സേവനത്തെ ആശ്രയിച്ചിരുന്ന വ്യവസായ പങ്കാളികളേയും ബാധിച്ചിട്ടുണ്ട്
സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ സിഇഓ സമീര്‍ നിഗം പറഞ്ഞു. വ്യാപാരികളുമായുള്ള പണമിടപാട് പുനരാരംഭിച്ചിട്ടുണ്ടെന്നും മറ്റ് ഉപയോക്താക്കളുടെ യുപിഐ സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ സിഇഓ പറഞ്ഞു. ...... മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നത് എങ്കിലും ഇപ്പോഴും ഫോണ്‍ പേ വഴി പണമയക്കാന്‍ സാധിക്കുന്നില്ല. ......
'നെറ്റ് ബാങ്ക് സേവനങ്ങളില്‍ വലിയ തോതിലുള്ള ട്രാഫിക് അനുഭവപ്പെടുന്നതിനാല്‍ ഉപയോക്താവിന്റെ നിര്‍ദേശം പ്രോസസ് ചെയ്യാന്‍ കഴിയുന്നതല്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക' എന്ന രീതിയിലുള്ള സന്ദേശമാണ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നതെന്നും ഉപയോക്താക്കൾ പറയുന്നു..ഇന്നലെ വൈകുന്നേരം 6 മണി മുതല്‍ പിന്‍വലിക്കല്‍ പരിധി ചുമത്തിയതിന് ശേഷം മിക്ക ഉപയോക്താക്കളും ഓണ്‍ലൈനിലൂടെ പണം കൈമാറ്റം നടത്തുന്നതില്‍ പരാജയപ്പെട്ടു
എടിഎമ്മിലൂടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചവര്‍ക്കും ബുദ്ധുമുട്ടുകള്‍ നേരിട്ടു. മിക്ക എടിഎമ്മുകളിലെയും പണം തീര്‍ന്ന അവസ്ഥയാണ് .. യെസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, മിന്ത്ര, ജബോങ്, ക്ലിയര്‍ ട്രിപ്പ്, എയര്‍ടെല്‍, സ്വിഗ്ഗി, റെഡ്ബസ്, ഹങ്കര്‍ബോക്‌സ്, മുദ്ര പേ, ഉഡാന്‍, മൈക്രോസോഫ്റ്റ് കൈസാല, പിവിആര്‍ എന്നീ സേവനങ്ങളും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ......
അതേസമയം മറ്റ് പേമെന്റ് ഗേറ്റ് വേകള്‍ ഉപയോഗിക്കുന്നതിനാല്‍ എയര്‍ടെല്‍, മിന്ത്ര പോലുള്ള സേവനങ്ങളുടെ പണമിടപാടുകളെ യെസ്ബാങ്ക് പ്രശ്‌നം സാരമായി ബാധിച്ചിട്ടില്ല. ഫോണ്‍ പേ യുപിഐ സേവനത്തിനായി യെസ് ബാങ്കിനെ മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, വാലറ്റ് പേമന്റ് ഓപ്ഷനുകള്‍ ഫോണ്‍ പേ ലഭ്യമാക്കിയിട്ടുണ്ട്. ......ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha