പഞ്ചാബില്‍ രണ്ടു പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു... ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ രണ്ടുപേരിലാണ് പ്രാഥമിക പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചത്

പഞ്ചാബില്‍ രണ്ടു പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ രണ്ടുപേരിലാണ് പ്രാഥമിക പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ ഇവര്‍ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമൃത്സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് പ്രാഥമിക പരിശോധനയ്ക്ക് അയച്ചു.
പരിശോധനാഫലം പോസിറ്റീവ് ആയിരുന്നെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. സാമ്പിളുകള്‍ രണ്ടാംഘട്ട പരിശോധനയ്ക്കായി അയച്ചു.
https://www.facebook.com/Malayalivartha