ട്രയൽ റൂമിൽ ഒളിഞ്ഞുനോക്കി; യുവതിയുടെ പരാതിയിന്മേൽ ഷോപ്പിംങ് മാൾ ജീവനക്കാരൻ അറസ്റ്റിൽ

ഷോപ്പിംഗ് മാളിലെ ട്രയൽ റൂമിൽ യുവതി വസ്ത്രം ഒളിഞ്ഞുനോക്കിയ മാൾ ജീവനക്കാരൻ അറസ്റ്റിൽ. നോയിഡയിലെ ഒരു ഷോപ്പിങ് മാളിലെ വസ്ത്രവ്യാപാര കടയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഭർത്താവിനൊപ്പം നോയിഡ സെക്ടർ 32ലുള്ള ഷോപ്പിങ് മാളിലെത്തിയതായിരുന്നു യുവതി. മാളിലുള്ള ഒരു ബ്രാൻഡഡ് കടയിലെത്തി യുവതി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുകയും ട്രയലിനായി ട്രയൽ മുറിയിലേക്ക് പോകുകയും ചെയ്തു.
ഇതിനിടെയാണ് ഇരുപത്തിയൊന്നുകാരനായ ജീവനക്കാരൻ ട്രയൽ മുറിയിൽ ഒളിഞ്ഞു നോക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി പരാതിയിൽ പറഞ്ഞു. ഉടൻ ഭർത്താവിനെയും കടയിലെ മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പിന്നാലെപോലീസിനെയും വിവരമറിയിച്ചു. നോയിഡ സെക്ടർ 24 പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കടയിൽവച്ചുതന്നെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
https://www.facebook.com/Malayalivartha