തളർന്ന ശരീരവുമായി അവളെത്തി ഇടറുന്ന വാക്കുകളോടെ; വീഡിയോ കോണ്‍ഫറന്‍സിനിടെ മുഖം കുനിച്ച് വിതുമ്പി മോദി

പൊതുജനത്തിനുമുന്നിൽ വികാരാധീനനായി വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത്. പദ്ധതിയിലൂടെ തന്റെ ജീവിതം തിരിച്ചുകിട്ടിയെന്നും ഇതിന് അവസരമൊരുക്കിയ പ്രധാനമന്ത്രി തന്റെ കാണപ്പെട്ട ദൈവമാണെന്നും ഉത്തരാഖണ്ഡുകാരിയായ സ്ത്രീ പറഞ്ഞപ്പോഴായിരുന്നു മോദി വികാരാധീനനായത്.
ശരീരം തളര്‍ന്നു കിടപ്പിലായ ദീപ ഷാ എന്ന സ്ത്രീ ചികിത്സയിലൂടെ താന്‍ തിരികെ ജീവിതത്തിലേയ്‌ക്കെത്തിയ ആ കാലത്തെ പറ്റി വീഡിയോ കോണ്‍ഫറന്‍സിനിടിയല്‍ പങ്കുവെക്കുകയായിരുന്നു. തന്റെ തുടര്‍ ചികിത്സയ്ക്ക് അവസരമൊരുങ്ങിയത് ഭാരതീയ ജന്‍ ഔഷധി പരിയോജനയിലൂടെയാണെന്നുമുല്ല വിവരം അവര്‍ പങ്കുവക്കുകയായിരുന്നു.
2011 മുതല്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ബുദ്ധിമുട്ടിയ തനിക്ക് പ്രധാനമന്ത്രിയുടെ പദ്ധതിയിലൂടെ വിലകുറച്ച് മരുന്നുകള്‍ ലഭിച്ചു. അതുകൊണ്ട് ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു. രോഗത്തിൽ നിന്നും മുക്തിയുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മോദിയുടെ ആശിര്‍വാദവും അനുഗ്രഹവും മൂലം തനിക്ക് ജീവിതം തിരിച്ചുകിട്ടിയെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ ദൈവത്തിന്റെ രൂപത്തിലാണ് മോദിജി തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ദീപ ഷാ പറഞ്ഞു. ദീപ ഷായുടെ സംസാരം ശ്രദ്ധിക്കുന്നതിനിടയിൽ തന്നെക്കുറിച്ചുള്ള പരാമര്‍ശം മോദിയെ വികാരാധീനനാക്കുകയായിരുന്നു. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഏതാനും നിമിഷം അദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ മുഖം കുനിച്ച് വിതുമ്പി.
ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളും ജന്‍ ഔഷധി കേന്ദ്ര ഉടമകളുമാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്. മാര്‍ച്ച് ഏഴ് ജന്‍ ഔഷധി ദിവസ് ആയി ആചരിക്കുന്നതിനോടനുബന്ധിച്ചായിരുന്നു പരിപാടി.
സാധാരണനിലയില്‍ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്‍പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന മരുന്നു വില്‍പനാ സംവിധാനമാണിത്. ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങങ്ങളാണ് ഇതില്‍ നൂറിലധികവും.
പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്റോസോള്‍, റാനിട്രിസോള്‍, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭ്യമാണ്. അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട് ഉവിടെ ഈ മരുന്നുകള്‍ക്കൊക്കെയും.
https://www.facebook.com/Malayalivartha