കൊറോണ വൈറസുമായി ബന്ധപ്പെട്ട കിംവദന്തികളില്‍നിന്ന് അകലം പാലിക്കുക; ഇതാണ് ആ ശീലത്തിലേക്ക് തിരിച്ച് വരാനുള്ള നല്ല സമയം; ഉപദേശവുമായി പ്രധാന മന്ത്രി

കൊറോണ വൈറസുമായി ബന്ധപ്പെട്ട കിംവദന്തികളില്‍നിന്ന് അകലം പാലിക്കുക എന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മറ്റുള്ളവര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് നിര്‍ത്തുക എന്നും കൈകൂപ്പിയുള്ള നമസ്‌തേ മതിയെന്നും അഭിവാദനം ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ജന്‍ഔഷധി ദിവസുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത് .
കൈകൂപ്പി നമസ്‌തെ പറയുന്ന ഇന്ത്യയുടെ രീതി ലോകം മുഴുവന്‍ ഇപ്പോള്‍ കൈക്കൊള്ളുകയാണെന്നും മോദി പറഞ്ഞു. നമസ്തേ പറയുന്ന ശീലം ചിലപ്പോള്‍ നമുക്ക് കൈമോശം വന്നിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് ഈ ശീലത്തിലേയ്ക്ക് തിരികെവരാമെന്നും അതിയനുള്ള സമയമാണിതെന്നും മോദി പറഞ്ഞു. കിംവദന്തികളില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വൈറസുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha