ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യു കൊണ്ടോ മൂക്കും വായും പൊത്തിപ്പിടിക്കുക; കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക- കൊറോണ ബോധവൽക്കരണവുമായി വിവിധ ടെലികോം സേവന ദാതാക്കളുടെ ഫ്രീ കോളർ ട്യൂൺ

ഡയലർ ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിച്ച് വിവിധ ടെലികോം സേവന ദാതാക്കള്‍. കോവിഡ്-19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്. കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ട് മുമ്പ് കേള്‍ക്കുന്നത് കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിര്‍ദേശങ്ങളാണ്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തിപ്പിടിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കരുത്. ചുമ, തുമ്മല്‍ എന്നിവ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക' തുടങ്ങിയവയാണ് സന്ദേശത്തില്‍ പറയുന്നത്.
കോവിഡ്-19 ഭീതിയിൽ ലോകം കഴിയുമ്പോൾ പലവിധത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. ഇപ്പോഴിതാ മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ സഹായിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മദ്യം കഴിക്കുന്നത് വൈറസിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന വിശദീകരണം നല്‍കിയിരിക്കുന്നത്.
ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
https://www.facebook.com/Malayalivartha