ക്രിമിനൽ കേസുകളിലെ പ്രതികളുടെ ജാമ്യം; തീരുമാനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകണമെന്ന് റിപ്പോർട്ട് നൽകി അമിക്കസ് ക്യുറിമാർ

ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ ജാമ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന റിപ്പോർട്ടുമായി അമിക്കസ് ക്യുറി. ക്രിമിനല്‍ കേസുകളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിന് രൂപവത്കരിച്ച അമിക്കസ് ക്യുറിമാരുടെ സംഘമാണ് ശുപാര്‍ശ നൽകിയത്. . ജാമ്യാപേക്ഷ ആദ്യം പരിഗണിക്കുന്നതിന്റെ മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അതിന്മേല്‍ തീരുമാനം എടുക്കണം. ഏതെങ്കിലും കാരണവശാല്‍ ഈ സമയ പരിധിക്കുള്ളില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അതിനുള്ള കാരണം ജാമ്യാപേക്ഷയില്‍ ജഡ്ജി വ്യക്തമാക്കണമെന്നും അമിക്കസ് ക്യുറിമാരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകരായ ആര്‍ ബസന്ത്, സിദ്ധാര്‍ഥ് ലൂതറ, അഭിഭാഷകന്‍ കെ പരമേശ്വര്‍ എന്നിവരെയാണ് സുപ്രീം കോടതി അമിക്കസ് ക്യുറിമാരായി നിയമിച്ചത് . വിചാരണ വേഗത്തില്‍ ആക്കുന്നതിനുള്ള ശുപാര്‍ശകളും അമിക്കസ് ക്യുറിമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട് . സാക്ഷി വിസ്താരം ആരംഭിച്ചാല്‍ വിചാരണ ദൈനംദിനം നടത്തണം. സാക്ഷികള്‍ ഹാജരാണെങ്കില്‍ ഒരു കാരണവശാലും വിചാരണ നീട്ടിവെക്കാൻ പാടില്ല . ജാമ്യാപേക്ഷയില്‍ വിധി പറയുന്ന ദിവസം തന്നെ ഉത്തരവിന്റെ പകര്‍പ്പ് പ്രതിക്ക് ലഭ്യമാക്കുകയും വേണം.
https://www.facebook.com/Malayalivartha